അനുടീച്ചറെ കാണാതായിട്ട് പത്ത് നാൾ, അന്വേഷണമാവശ്യപ്പെട്ട് കുടുംബം

കോഴിക്കോട്: കാണാതായ സ്കൂള്‍ അധ്യാപികയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി കോഴിക്കോട് റൂറല്‍ പൊലീസ്. തൊട്ടില്‍പാലം സ്വദേശിയും എല്‍.പി സ്കൂള്‍ അധ്യാപികയുമായ അനുമോളെയാണ് ഈ മാസം അഞ്ചു മുതൽ കാണാതായത്. കുടുംബം നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കോടതിയുടെ പരിഗണനയിലുണ്ട്.തൊട്ടിൽപ്പാലം മൊയിലോത്തറ എല്‍.പി സ്കൂളിലെ അധ്യാപികയായ അനുമോള്‍ ഈ മാസം അഞ്ചാം തീയതി രാവിലെ സ്കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ്. ജോലി കഴിഞ്ഞ് സ്കൂളില്‍ നിന്നിറങ്ങിയ അനുവിനെ പിന്നീട് ആരും കണ്ടിട്ടില്ല. കുടുംബം അന്ന് വൈകിട്ട് തന്നെ തൊട്ടില്‍പാലം പൊലീസില്‍ പരാതി നല്‍കുകയും,പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്തു. എന്നാല്‍ പത്ത് ദിവസമായിട്ടും അനുമോള്‍ എവിടെയെന്നതില്‍ യാതൊരു സൂചനയും കിട്ടിയിട്ടില്ല.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala