എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും, സിപിഎമ്മിനും വിമർശനം

കണ്ണൂർ: എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ സി.പി.എമ്മിനും ഡി.വൈ.എഫ്ഐ ക്കുമെതിരെ വിമർശനം. ചിലയിടങ്ങളിൽ യൂത്ത് കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ എ ഐ വൈ എഫ് പ്രവർത്തകരെ ഡിവൈഎഫ്ഐ നേരിടുന്നുവെന്ന് ആണ് വിമർശനം. ഘടക കക്ഷികളോട് നല്ല രീതിയിൽ പെരുമാറാൻ പോലും ചില സിപിഎം നേതാക്കൾ തയ്യാറാകുന്നില്ലെന്നും പ്രതിനിധി ചർച്ചയില്‍ വിമര്‍ശനം ഉണ്ടായി. കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമാണ്. പി എം ശ്രീയിൽ ഒപ്പിട്ടത് തിരിച്ചടിയായി എന്നും ഇത് മൂലം പദ്ധതിയെ എതിർക്കാൻ പോലും കഴിയാത്ത സ്ഥിതിയാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തോൽവിക്ക് കാരണം സ്ഥാനാർത്ഥി നിർണായത്തിലെ പിഴവാണെന്നും പ്രതിനിധികൾ വിമര്‍ശനം ഉന്നയിച്ചു.കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായതായാണ് എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രധാന വിമർശനം. സിപിഎമ്മിന്റെ ചില നേതാക്കൾ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും വിമർശനമുണ്ട്.
Related stories
Keralaഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.
Keralaമദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽ
Keralaവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതി
Kerala