Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

അഭിമന്യു കൊലപാതക കേസ്: എട്ട് വർഷത്തിന് ശേഷം ഇന്ന് വിചാരണ നടപടികൾക്ക് തുടക്കമാകും

അഭിമന്യു കൊലപാതക കേസ്: എട്ട് വർഷത്തിന് ശേഷം ഇന്ന് വിചാരണ നടപടികൾക്ക് തുടക്കമാകും

കൊച്ചി: 2018 ജൂലൈ രണ്ടിനാണ്‌ മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ് എഫ് ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്. അക്രമികളിൽ ഒരാൾ അഭിമന്യുവിനെ പിടിച്ച് വയ്ക്കുകയും സഹൽ എന്ന പനങ്ങാട് സ്വദേശി അഭിമന്യുവിന്റെ നെഞ്ചിലേയ്ക്ക് കത്തി കുത്തിക്കയറ്റുകയുമായിരുന്നു.


എട്ട് വർഷത്തിന് ശേഷം വിചാരണ നടപടികൾക്ക് ഇന്ന് തുടക്കമാകും. ഒന്ന് മുതൽ 16 വരെ പ്രതികളാണ് വിചാരണ നേരിടുക. ആദ്യം വിസ്തരിക്കുക ഒന്നും, രണ്ടും സാക്ഷികളെ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് വിചാരണ നടപടികൾക്ക് തുടക്കം കുറിക്കുന്നത്. 2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് അഭിമന്യു കൊല്ലപ്പെട്ടത്.ആദ്യ 16 പ്രതികളുടെ വിചാരണയാണ് നടക്കുക. നാല് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശമുണ്ട്. അഡ്വ. ജി മോഹൻരാജാണ് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. 26 പ്രതികളാണ് കേസിലുള്ളത്. ആദ്യ 16 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുള്ളത്. അവർക്കെതിരെയുള്ള വിചാരണയായിരിക്കും ആദ്യ ഘട്ടത്തിൽ നടക്കുക.

Related stories