Tuesday, 03 November 2026
World One Tv
Breaking
അമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചുഅമ്മായിയമ്മയെ തല്ലിക്കൊന്നു; മരുമകൻ അറസ്റ്റിൽ.മദ്യപാനത്തിനിടെ തർക്കം; വടിവാളുമായി ബന്ധുവിന്റെ വീട്ടിലെത്തിയ യുവാവ് സംഘർഷത്തിനിടെ മരിച്ചു; നാല് പേർ കസ്റ്റഡിയിൽചങ്ങനാശ്ശേരിയിലെ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മൂന്ന് ലക്ഷം രൂപയുടെ കടബാധ്യതയെന്ന് സൂചനവൈദ്യുതി ഉപയോഗം കുറയ്ക്കാൻ കെഎസ്ഇബി; രാത്രിയിലെ പീക്ക് സമയത്ത് 500 മെഗാവാട്ട് കുറയ്ക്കാൻ പദ്ധതിചേരാനല്ലൂർ വാഹനാപകടം; മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് ആഭ്യന്തര മന്ത്രിസർക്കാർ അറിയാതെ മൂന്ന് ബാറുകൾക്ക് ലൈസൻസ്; രണ്ട് ഉന്നത എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻമദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർ പിടിയിൽ; പരിശോധന ശക്തമാക്കിഫോൺ ചാറ്റിനെച്ചൊല്ലി ഭർത്താവുമായി തർക്കം; ജീവനൊടുക്കാൻ ശ്രമിച്ച അധ്യാപിക മരിച്ചു

35 കിലോയോളം തൂക്കമുള്ള ഭീമൻ കപ്പ; കൗതുകമായി കർഷകന്റെ വിളവ്

35 കിലോയോളം തൂക്കമുള്ള ഭീമൻ കപ്പ; കൗതുകമായി കർഷകന്റെ വിളവ്

മംഗലംഡാം: കടപ്പാറ ചിറയത്ത് ജോസിന്റെ പുരയിടത്തിൽ വിളവെടുത്ത 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ കൗതുകമാകുന്നു. വീടിനോടു ചേർന്ന സ്ഥലത്ത് നട്ട 10 മൂട് കപ്പയിൽ നിന്നാണ് അസാധാരണമായ വിളവ് ലഭിച്ചത്.

ഇതുവരെ വിളവെടുത്ത മൂടുകളിൽ നിന്നെല്ലാം 25 മുതൽ 30 കിലോ വരെ കപ്പ ലഭിച്ചതായി വീട്ടുകാർ പറയുന്നു. മികച്ച വിളവ് ലഭിക്കുന്നതിനാൽ ഒരേസമയം മുഴുവൻ കപ്പയും വിളവെടുക്കാറില്ല. വീട്ടാവശ്യത്തിനായി ഒരു മൂടിൽ നിന്ന് ഒന്നോ രണ്ടോ കപ്പ വീതം ഇളക്കിയെടുക്കുകയാണ് പതിവ്. ഒരെണ്ണം തീരുമ്പോൾ അടുത്ത മൂടിൽ നിന്ന് കപ്പ മാന്തിയെടുക്കും.

അതിനിടെ വീട്ടിലെത്തിയ ബന്ധുക്കൾക്ക് കൂടി നൽകുന്നതിനായി ഒരു മൂട് പൂർണമായി ഇളക്കിയപ്പോഴാണ് അസാധാരണ വലിപ്പമുള്ള കപ്പ ശ്രദ്ധയിൽപ്പെട്ടത്. ഏകദേശം 35 കിലോയോളം തൂക്കമുള്ള കപ്പ കണ്ട് വീട്ടുകാരും ബന്ധുക്കളും അത്ഭുതപ്പെട്ടു.

മൂപ്പെത്തിയ വേളാങ്കി ഇനത്തിൽപ്പെട്ട കപ്പയാണ് ഇതെന്ന് ജോസ് പറഞ്ഞു. മുൻവർഷങ്ങളിൽ ഉണ്ടായിരുന്ന കപ്പത്തണ്ട് മുറിച്ചുനട്ടാണ് ഇത്തവണ കൃഷി ചെയ്തത്. മണ്ണ് നന്നായി ആഴത്തിൽ കൊത്തിയിളക്കി തടമെടുത്ത് നട്ടതല്ലാതെ രാസവളങ്ങളോ മറ്റ് വളങ്ങളോ ഉപയോഗിച്ചിട്ടില്ലെന്നും ജോസ് വ്യക്തമാക്കി.

പ്രത്യേക പരിചരണമോ രാസവളപ്രയോഗമോ ഇല്ലാതെ ലഭിച്ച മികച്ച വിളവ് നാട്ടുകാർക്കിടയിലും കൗതുകമാകുകയാണ്.

Related stories